India

റെയില്‍വെ സ്റ്റേഷനുകളില്‍ വൈദ്യുതി ലാഭിക്കാന്‍ പദ്ധതി ഒരുങ്ങുന്നു

അഹമ്മദാബാദ് : റെയില്‍വെ സ്റ്റേഷനുകളില്‍ വൈദ്യുതി ലാഭിക്കാന്‍ പദ്ധതി ഒരുങ്ങുന്നു. പ്ലാറ്റ് ഫോമുകളിലെ ലൈറ്റുകളെല്ലാം റയില്‍വെ സിഗ്‌നലുകളുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം. ട്രെയില്‍ സ്റ്റേഷനിലേക്ക് എത്തുമ്പോള്‍ ലൈറ്റുകളെല്ലാം തെളിയുകയും, ട്രെയിന്‍ സ്റ്റേഷന്‍ വിടുമ്പോള്‍ എഴുപത് ശതമാനം വിളക്കുകളും അണയുകയും ചെയ്യുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. ഏപ്രില്‍ അവസാനത്തോടെ എല്ലാ സ്റ്റേഷനുകളിലും നടപടി വ്യാപിപ്പിക്കും.

അഹമ്മദാബാദ് ഡിവിഷനിലെ അഹമ്മദാബാദ്, സബര്‍മതി, മാനിനിനഗര്‍ എന്നി സ്റ്റേഷനുകളില്‍ ഈ സംവിധാനം ഒരുങ്ങി കഴിഞ്ഞു. കൂടാതെ സോളാര്‍ പാനല്‍, എല്‍ഇഡി തുടങ്ങി പകരം സംവിധാനങ്ങളും റെയില്‍വെ വ്യാപകമാക്കുന്നുണ്ട്. സോളാര്‍ പാനലുകള്‍ കോച്ചുകള്‍ക്ക് മുകളില്‍ സ്ഥാപിക്കും. കഴിഞ്ഞ 10 വര്‍ഷമായി റെയില്‍വെ വൈദ്യുതി ലാഭിക്കുന്നതിനുള്ള ശ്രമകരമായ ജോലിയിലായിരുന്നെന്നും, ഇന്ത്യന്‍ റെയില്‍വെ ഈ വിഷയത്തില്‍ ഫലപ്രാപ്തിയിലെത്തിയെന്നും അഹമ്മദാബാദ് ഡിവിഷന്‍ പിആര്‍ഒ പ്രദീപ് ശര്‍മ്മ ഐആം ഗുജറാത്തിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button