ന്യൂഡല്‍ഹി : സ്വകാര്യ കമ്പനികളുടെ തീവണ്ടികള്‍ ഓടിക്കാനുള്ള അനുമതി നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. സ്വകാര്യ കമ്പനികളുടെ ചരക്കുവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. സ്വകാര്യ ടെര്‍മിനലുകളില്‍ക്കൂടി നിലവിലുള്ളതിനെക്കാള്‍ 20-25 മില്ല്യന്‍ ടണ്‍ അധിക ചരക്കുനീക്കം നടത്താനാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
സിമന്റ്, സ്റ്റീല്‍, ഓട്ടോമൊബൈല്‍, ധാന്യം, രാസവസ്തുക്കള്‍ എന്നീ മേഖലയിലുള്ള കമ്പനികള്‍ സ്വന്തമായി തീവണ്ടി ഓടിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനായി കമ്പനികള്‍ക്ക് സ്വന്തമായി ടെര്‍മിനലും തുടങ്ങാനാകും. കല്‍ക്കരി ഒഴികെയുള്ള വസ്തുക്കളുടെ നീക്കം വര്‍ധിച്ചുവരുന്നതിനാല്‍ വലിയ കമ്പനികള്‍ക്ക് പദ്ധതിയില്‍ താല്‍പര്യമുണ്ടാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
Post Your Comments