തിരുവനന്തപുരം : ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് ശക്തിവേലിന്റെ മൊഴി. ഒളിവില്‍ കഴിയുന്നതിനിടെ ഒരുതവണ തന്നെ സന്ദര്‍ശിച്ചുവെന്നും ശക്തിവേല്‍ പറഞ്ഞു. നിയമസഹായം ഏര്‍പ്പാടാക്കിയതും കൃഷ്ണദാസ്. ജിഷ്ണു കേസിലെ പ്രതി പ്രവീനിനായി അന്വേഷണ സംഘം നാക്സിക്കില്‍ .
ജിഷ്ണു കേസിലെ മൂന്നാം പ്രതിയും നെഹ്‍റു കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേലിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്നലെ കോയമ്പത്തൂരിൽ നിന്ന് പിടിയിലായ ശക്തിവേലിനെ പുലർച്ചെ ഒരു മണിയോടെയാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ഒളിവിൽ കഴിയുന്ന പ്രവീണിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഇതിൻമേലും ഇന്ന് വിധിയുണ്ടാകും. ശക്തിവേലും പ്രവീണും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ പ്രവീണിന്‍റെ ആവശ്യത്തെ സർക്കാർ പൂർണമായി കോടതിയിൽ എതിർക്കും.
Post Your Comments