ശ്രീനഗർ: ജമ്മു കാശ്മീരിലെ ഖേരന്‍ സെക്ടറിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. തീവ്രവാദികളെ വധിച്ച കാര്യം തിങ്കളാഴ്ച പ്രസ്താവനയിലൂടെയാണ് സൈന്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുല്‍ഗാം ജില്ലയിലെ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയിരുന്നു. ഇവിടെ ഈ മാസം 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
അതേസമയം ശ്രീനഗര്‍, ബഡ്ഗാം, ഗന്ദേര്‍ബാല്‍ ജില്ലകളില്‍ ജനങ്ങള്‍ അക്രമാസക്തരായി തെരുവിലിറങ്ങുകയും ഒരു വോട്ടെടുപ്പ് കേന്ദ്രം തീ വെക്കുകയും ചെയ്തിരുന്നു.
Post Your Comments