
ശ്രീനഗർ : ജമ്മു കശ്മീരിൽ പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു. മുഹമ്മദ് അഷ്റഫ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
Read Also : കാശ്മീരിൽ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്
രാത്രിയോടെയാണ് അഷ്റഫിന് നേരെ ആക്രമണം ഉണ്ടായത്. പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടെയായിരുന്നു ഭീകരർ അഷ്റഫിന് നേരെ വെടിയുതിർത്തത്.വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Post Your Comments