കശ്മീർ:പുരാതനമായ ജമ്മു കശ്മീരിലെ ശിവക്ഷേത്രം നവീകരിച്ച് സുരക്ഷാ സേന.ഗുല്‍മാര്‍ഗിലെ ശിവക്ഷേത്രമാണ് നാട്ടുകാരുടെ സഹകരണത്തോടെ സൈന്യത്തിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിഞ്ഞത്.ക്ഷേത്രത്തിന്റെ ഘടനയിലും, ക്ഷേത്രത്തിലേക്കുള്ള വഴിയിലും മാറ്റങ്ങള്‍ വരുത്തിയാണ് നവീകരിച്ചിരിക്കുന്നത്. കാലപ്പഴക്കങ്ങളിൽ ക്ഷേത്രങ്ങൾക്ക് അപചയം സംഭവിക്കുന്നത് തുടർക്കഥയാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ ആ അപചയങ്ങളെ ഇല്ലാതാക്കാനും ഇടയുണ്ട്.
Also Read:ഒഴിഞ്ഞുകിടക്കുന്നത് 6832 അധ്യാപക ഒഴിവുകള്‍: ഉടൻ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
ക്ഷേത്രം തുറന്നു കൊടുക്കുന്ന ചടങ്ങില്‍ സൈനിക കമാന്‍ഡര്‍, ജാമിയ മസ്ജിദ് ഇമാം, ഗുരുദ്വാരയിലെയും, പള്ളിയിലെയും പുരോഹിതന്മാര്‍ എന്നിവരും പ്രദേശവാസികളും പങ്കെടുത്തു. പ്രദേശത്ത് വിദേശികളും, സ്വദേശികളുമായി നിരവധി പേരാണ് എത്താറുള്ളതെന്ന് സൈനിക കമാന്‍ഡര്‍ പറഞ്ഞു. ക്ഷേത്ര നവീകരണത്തിനായി സഹായിക്കണമെന്ന് ഇവര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു ഇടപെടൽ ഉണ്ടായിരിക്കുന്നത്.
സുരക്ഷാ സേനയുടെ ഈ പ്രവർത്തി മാതൃകാപരമാണ്. പൈതൃകവും സംസ്കാരവും നഷ്ടപ്പെട്ട് പോകുന്ന, നാനാവശേഷമാകുന്ന ഒരുപാട് ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. അവയെല്ലാം പുനർ നിർമ്മിക്കപ്പെടേണ്ടതുണ്ട്. വലിയ ഗ്രാനൈറ്റ് ബ്ലോക്കുകളാൽ നിർമ്മിച്ച കശ്മീരിലെ ക്ഷേത്രങ്ങൾക്ക് ഒരു ആര്യൻ ഘടനയുണ്ട്. ഇരുപത്തിരണ്ടോളം ക്ഷേത്രങ്ങളാണ് നിലവിൽ ജമ്മു കശ്മീരിലുള്ളത്. സുരക്ഷാ പ്രശ്നങ്ങളും കാലാവസ്ഥയും പലപ്പോഴും ഇവിടെയുള്ള ക്ഷേത്രങ്ങളെ ബാധിക്കാറുണ്ട്. സൈന്യത്തിന്റെ ഈ ഇടപെടൽ വലിയൊരു പ്രതീക്ഷയും ആശ്വാസവുമാണ് നൽകുന്നത്.
Post Your Comments