ഇസ്ലാമാബാദ് : അനുവാദം നല്‍കിയതിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ സിനിമയായ നായം ഷബാനയ്ക്കാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാകിസ്ഥാന്‍ സെന്‍സര്‍ബോര്‍ഡ് കഴിഞ്ഞ ആഴ്ച അനുമതി നല്‍കിയിരുന്നു എന്നാല്‍ കഴിഞ്ഞ ദിവസം ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയും ചെയ്യും.
ഭീകരതയുമായി ബന്ധപ്പെട്ട ചില രംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
നാം ശബാനയിലെ കേന്ദ്രകഥാപാത്രങ്ങള്‍ മനോജ് ബാജ്‌പേയിയും തപ്‌സിയുമാണ്. ഈ സിനിമ എഡിറ്റ് ചെയ്തതിന് ശേഷം വിതരണം ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ പെട്ടെന്ന് ഇവര്‍ തീരുമാനം മാറ്റുകയായിരുന്നു.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കലുഷിതമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments