ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ വിദേശത്തേക്ക് അയച്ചുകൊടുത്ത ശേഷം വീണ്ടും നാട്ടിലെത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കസ്റ്റംസ് വിഭാഗം കണ്ടെത്തി. നിരോധിച്ച 500, 1000 നോട്ടുകള്‍ കൊറിയറിലൂടെ വിദേശത്തേക്ക് കടത്തുന്നതായാണ് അധികൃതര്‍ കണ്ടെത്തിയത്. ഇതിനോടകം ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ പിടികൂടിയെന്നും അധികൃതര്‍ അറിയിച്ചു.
വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ നോട്ടുകള്‍ മാറാന്‍ സമയം അനുവദിച്ചിട്ടുണ്ട്.പുസ്തകമാണെന്നും മറ്റും സാക്ഷ്യപ്പെടുത്തിയാണ് പണം കടത്തുന്നത്. വിദേശത്തുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇവ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ശാഖയിലൂടെ മാത്രമേ വിദേശത്തുനിന്നു വന്ന ഇന്ത്യക്കാര്‍ക്ക് നോട്ട് മാറാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരില്‍ നിന്ന് നോട്ടുകളെ സംബന്ധിച്ചുള്ള രേഖ കൈപ്പറ്റുകയും ഇത് ബാങ്കില്‍ സമര്‍പ്പിക്കുകയും വേണം.
Post Your Comments