കോഴിക്കോട്: ജിഷ്ണു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഈ കേസില്‍ സര്‍ക്കാരിന്റേത് ഉചിതമായ നടപടിയാണെന്നും വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും ജിഷ്ണു പ്രണോയ് വിഷയത്തിൽ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്താനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.
ഡിജിപിയെ കാണാനെത്തിയ മഹിജയെ പോലീസ് തടഞ്ഞ വിഷയത്തിൽ പിബി അംഗമായ എം.എ. ബേബിയുടെ നിലപാടിനെയും കാരാട്ട് തള്ളി. ബേബിയുടെ പൊതുഅഭിപ്രായം മാത്രമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളല്ല തങ്ങളെന്ന കാര്യം ഇടതുമുന്നണിയിലെ ഘടകകക്ഷികൾ മനസിലാക്കണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. ജിഷ്ണു പ്രണോയ് അടക്കമുള്ള വിഷയങ്ങളിൽ സിപിഐ നേതാക്കളുടെ നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കാരാട്ടിന്റെ പ്രതികരണം.
Post Your Comments