Latest NewsNewsIndia

മിന്നലാക്രമണം നടത്തിയ ധീരസൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരം

ഡല്‍ഹി : പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ സൈനികര്‍ക്ക് രാഷ്ട്രപതി ശൗര്യചക്ര അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ പങ്കെടുത്തു.

പാക് അധീന കാശ്മീരില്‍ തമ്പടിച്ച ഭീകരവാദികളെ ഉന്മൂലനം ചെയ്ത മിന്നലാക്രമണത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ആണ് ശൗര്യചക്ര അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്ത പാരാ സ്പെഷ്യല്‍ ഫോഴ്സിലെ മേജര്‍ രജത് ചന്ദ്ര, ക്യാപ്റ്റന്‍ അശുതോഷ് കുമാര്‍, മേജര്‍ ദീപക് ഉപാദ്ധ്യായ, പാരാ ട്രൂപ്പര്‍ അബ്ദുള്‍ ഖയും എന്നിവരെ ശൗര്യചക്ര നല്‍കി ആദരിച്ചു.

പഠാന്‍കോട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ ഇ കെ നിരഞ്ജന് മരണാനന്തര ബഹുമതിയായി ശൗര്യചക്രനല്‍കി. ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ജമ്മു കാശ്മീര്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സഞ്ജീവന്‍ സിംഗ്, സുബേദാര്‍ കന്‍കാര വി സുബ്ബറഡി, നായ്ക് പാണ്ടുരംഗെ ഗവാണ്ടെ എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി

shortlink

Related Articles

Post Your Comments

Related Articles


Back to top button