Latest NewsGulf

ഷാർജ ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

ദുബായ് : ഷാർജ ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ദുബൈയിലെ ഒരു ഹോട്ടൽ മുറിയിൽ തങ്ങിയ ശേഷം ആയുധങ്ങളുമായി ആഫ്രിക്കൻ സംഘം കൊള്ളക്കായി തായ്യാറെടുക്കുന്ന വിവരം മുൻകൂട്ടി അറിഞ്ഞ ദുബായ് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സന്ദർശക വിസയിലെത്തിയ സംഘത്തിെൻറ ലക്ഷ്യം കൊള്ളയാണെന്ന് നേരത്തെ  തന്നെ മനസിലാക്കിയ സാഹചര്യത്തിൽ  ഇവരെ പിടികൂടി കുറ്റകൃത്യം തടയുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗത്തിലെ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി അറിയിച്ചു. സംഘം ബാങ്കിെൻറ ചിത്രങ്ങളെടുക്കുന്നതും ജീവനക്കാരുടെ സമയക്രമങ്ങളും വാതിലുകളുടെ സ്ഥാനവും മറ്റും നിരീക്ഷിക്കുന്നത് ദുബൈ പൊലീസിെൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇവരെ ഒമ്പതു മാസമായി നിരീക്ഷിക്കുകയും, സംഘത്തിന്‍റെ മുഖ്യ സൂത്രധാരൻ യു.എ.ഇക്ക് പുറത്തു നിന്ന് സംഘാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി വരുന്ന വിവരവും മനസിലാക്കി. ശേഷം  സംഘം ദുബൈയിൽ എത്തുന്നതിന് മുൻപ് തന്നെ ഇവരുടെ പദ്ധതികളെക്കുറിച്ച് വിവിധ കേന്ദ്രങ്ങൾ കൃത്യമായ വിവരങ്ങൾ കൈമാറിയിരുന്നതായി അന്വേഷണ സംഘം മേധാവി കേണൽ ആദിൽ അൽ ജോഖാർ പറഞ്ഞു.

കുറ്റകൃത്യം നടന്ന ശേഷം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനേക്കാൾ നല്ലത് അത് തടയുകായാണെന്നും, ദുബൈയിലെ മാത്രമല്ല യു.എ.ഇയിലെ ഒാരോ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കലാണ് പൊലീസിെൻറ ദൗത്യമെന്നും കേണൽ വ്യക്തമാക്കി. പിടികൂടിയ സംഘത്തിൽ നിന്നും വാളുകൾ,കത്തികൾ, കൈയുറ, മുഖം മൂടി, മാപ്പ്, എന്നി ഇവരിൽ നിന്ന് കണ്ടെടുത്തതായും , പ്രതികളെ തെളിവെടുപ്പിനായി കൈമാറിയെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button