ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എന്ത് വിചാരണ നേരിടാനും തയ്യാറെന്ന് എല്‍.കെ.അഡ്വാനി. കേസില്‍ അഡ്വാനിയടക്കം 13 ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സിബിഐ ആവശ്യത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ച സാഹചര്യത്തിലാണ് അഡ്വാനിയുടെ പ്രതികരണം.
ജസ്റ്റിസുമാരായ പി.സി.ഘോഷ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സുപ്രീംകോടതിയിലാണ് അഡ്വാനിയുടെ അഭിഭാഷകന്‍ നിലപാടറിയിച്ചത്. റായ്ബറേലി കോടതിയില്‍ വിചാരണ നേരിടാന്‍ തയാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സാങ്കേതിക കാരണം പറഞ്ഞ് ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെ നേരത്തേ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കേസിലെ വിചാരണ വൈകുന്നതിലും കോടതി അതൃപ്തി അറിയിച്ചിരുന്നു.
Post Your Comments