വടകര : കഴിഞ്ഞ വിഷുവിനു മുഖ്യമന്ത്രിയുടെ ഫോട്ടോയാണ് ജിഷ്ണു കണി കണ്ടതെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ പറഞ്ഞു. അമ്മ മടങ്ങി വരും വരെ സമരം തുടരുമെന്നും അവിഷ്ണ പറഞ്ഞു.
അമ്മയെ അടിക്കാനുള്ള താല്പര്യം എന്തുകൊണ്ട് പ്രതികളെ പിടിക്കാന്‍ കാണിച്ചില്ല എന്നും അവിഷ്ണ ചോദിച്ചു. നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിനോടുള്ള അതേ വിരോധമാണ് തനിക്ക് ഇപ്പോള്‍ പോലീസുകാരോടുള്ളതെന്നും അവിഷ്ണ പറഞ്ഞു.
സര്‍ക്കാര്‍ കുറെ സഹായം ചെയ്ത് തന്നിട്ടുണ്ട്. എങ്കിലും പ്രതികളെ പിടിക്കാന്‍ ഇതുവരെ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നും അവിഷ്ണ ചോദിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിക്കിടെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമ്മ മഹിജ.
Post Your Comments