കൊച്ചി: സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ കേസ്. മേയര്‍ സൗമിനി ജെയിനെ സംവിധായകന് ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലാണ് എറണാകുളം സെന്‍ട്രന്‍ പോലീസ് ജൂഡ് ആന്റണിക്കെതിരെ കേസെടുത്തത്. സിനിമാ ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായിട്ടാണ് ജൂഡ് ആന്റണി മേയറുടെ ഓഫീസില്‍ എത്തിയത്. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ജൂഡ് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.
അടിസ്ഥാനത്തില്‍ ജൂഡ് ആന്റണി ജോസഫിനെതിരെ മേയറുടെ പരാതിയുടെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു. ജൂഡിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം. മേയര്‍ തിങ്കളാഴ്ചയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ഇത് തുടര്‍നടപടികള്‍ക്കായി സെന്‍ട്രല്‍ പോലീസിന് കൈമാറുകയായിരുന്നു.
കോര്പ്പറേഷന് കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതിന് വിലക്കുണ്ടെന്ന് മേയര്‍ പറഞ്ഞതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. ഒരു സോദ്ദേശ്യ സിനിമയാണെന്നും ഷൂട്ടിങ്ങ് അനുവദിക്കണമെന്നും ജൂഡ് വാദിച്ചു. ഇത് വാക്കേറ്റത്തിലെത്തുകയായിരുന്നു. ഇതിനിടെ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ഒരു മന്ത്രിയടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ മേയര്‍ വഴങ്ങിയിട്ടില്ലെന്നാണ് സൂചന.
Post Your Comments