Latest NewsKeralaNews

മുത്തലാഖിന് വിധേയരായ മുസ്ലിം വനിതകൾക്ക് സൗജന്യ നിയമ സഹായത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നു

തിരുവനന്തപുരം : മുത്തലാഖിന് വിധേയരായ മുസ്ലിം വനിതകൾക്ക് സൗജന്യ നിയമ സഹായ സൗകര്യം ഏർപ്പെടുത്താൻ റിട്ട ജഡ്ജി പി കെ ഹനീഫ് അദ്ധ്യക്ഷനും, ബിന്ദു എ തോമസ് അംഗവുമായ സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിയമ സഹായം നൽകുന്നതിന് എല്ലാ ജില്ലകളിലും വനിതാ അഭിഭാഷകരുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ ഇത്തരം വനിതകൾക്ക് അവരവരുടെ ജില്ലകളിലെ പാനലിൽ ഉൾപ്പെട്ട വനിതാ ഉപദേശകരുടെ നിയമോപദേശവും സഹായവും തേടാവുന്നതാണ്. ഫോൺ – 0471 231 5122.

shortlink

Related Articles

Post Your Comments

Related Articles


Back to top button