തിരുവനന്തപുരം : മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുടുക്കുന്നതിന് പെണ്‍കെണി ഒരുക്കിയ സ്വകാര്യ ടി.വി. ചാനലിന്റെ ഓഫീസില്‍ നിന്ന് വാര്‍ത്തയുടെ വിവരം ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു. സംഭാഷണം സംപ്രേഷണം ചെയ്ത ദിവസത്തെ ചാനല്‍ സെര്‍വറിലെ വിവരങ്ങളും ശേഖരിച്ചു. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കമ്പ്യൂട്ടര്‍ പിടിച്ചെടുത്തത്.
ഞായറാഴ്ചയും തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ ചാനലിന്റെ ആസ്ഥാനത്തെത്തി പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.
Post Your Comments