
വാഷിങ്ടണ്‍: സൗദി അറേബ്യയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്. അമേരിക്കയാണ് ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ട് മുന്നറിയിപ്പ് നൽകിയത്. സൗദിയിലുളള അമേരിക്കന്‍ പൗരന്മാര് മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യു.എസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഐ.എസ് സൗദി അറേബ്യയില്‍ യു.എസ് പൗരന്മാര് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമാക്കി അക്രമം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ വര്‍ഷം 34 ഭീകരാക്രമണങ്ങളാണ് സൗദിയില്‍ ഉണ്ടായതെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെന്നും വിദേശ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കി. നിരവധി പേര് സൗദിയില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഭീകരര്‍ തയ്യാറാക്കിയ ആക്രമണ പദ്ധതികള്‍ സൗദി സുരക്ഷാ വകുപ്പ് തകര്‍ത്തിട്ടുണ്ടെന്നും യു.എസ് വ്യക്തമാക്കി.
Post Your Comments