മലപ്പുറം ; നാമനിര്‍ദേശ പത്രികയിലെ പിഴവ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംബി ഫൈസലിന്റേയും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റേയും നാമനിര്‍ദേശ പത്രികകളിലും സാങ്കേതിക പിഴവുകളുണ്ടെന്ന് കുഞ്ഞാലിക്കുട്ടി. 2008ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം നാമനിര്‍ദേശ പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. അല്ലാത്ത പത്രിക പരാതി ഉണ്ടെങ്കില്‍ പരിശോധിച്ച് തള്ളാമെന്നാണ് വ്യവസ്ഥ. അതിനാൽ കോളം പൂരിപ്പിച്ചില്ലെന്ന പേരില്‍ തനിക്കെതിരെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ മറു പരാതിയുമായി കോടിതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പികെ കുഞ്ഞിലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ആശ്രിത സ്വത്ത് രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിച്ചില്ലെന്നും അതിനാൽ പത്രിക തള്ളണമെന്നും പരാതി ഉന്നയിച്ച പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും സമാനമായ പിഴവാണ് പത്രികയില്‍ വരുത്തിയിട്ടുള്ളത്.
Post Your Comments