Latest NewsKeralaNews

മൂന്നാർ കയ്യേറ്റം കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് – കേന്ദ്ര ഇടപെടലിന് സാധ്യത വളരെക്കൂടുതൽ

 

കൊച്ചി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്.സംസ്ഥാന ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിക്കവേ ആണ് രാജ്‌നാഥ്‌ സിങ് ഇത് വ്യക്തമാക്കിയത്.മൂന്നാർ കയ്യേറ്റ വിഷയത്തെ കുറിച്ച് വിശദമായി പഠിക്കുമെന്നും രാജ്‌നാഥ്‌ സിങ് പറഞ്ഞു.

മൂന്നാറിൽ നടക്കുന്നത് ഉത്തരാഖണ്ഡിന്റെ ആവർത്തനമായ സാഹചര്യമാണെന്നു കുമ്മനം രാജശേഖരൻ പറഞ്ഞു.ദേവികുളം സബ് കലക്ടറായി ശ്രീറാം എത്തിയതോടെയാണ് മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്കെതിരേ വീണ്ടും നടപടി തുടങ്ങിയത്. ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എം, സിപിഐ പാർട്ടികളുടെ പ്രദേശിക ഘടകങ്ങൾ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

സബ്കളക്ടറും മാധ്യമങ്ങളും ചേർന്ന് മൂന്നാറിലെ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നെന്ന ആക്ഷേപമാണ് ഭൂമാഫിയകൾ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒത്താശയോടെ നടന്ന കയ്യേറ്റത്തിനെ കുറിച്ച് വിശദ വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തിയത്.ദേവികുളം എംഎല്‍എയും ഇടുക്കി എംപിയും വരെ ഭൂമി കയ്യേറുന്നുവെന്നും ഇതിന് സര്‍ക്കാരാണ് ഒത്താശ ചെയ്യുന്നതെന്നും നിവേദനത്തിലുണ്ട്. ദുരന്തനിവാരണ സേനയുടെ ഇടപെടലാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button