മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ കുതിപ്പ് തുടരുന്നു. തന്റെ കഴിവ് ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ താരം.
കോഹ്‌ലിയുടെ ഒരു ദിവസത്തെ പരസ്യ വരുമാനം എത്രയെന്ന് അറിഞ്ഞാല്‍ ആരും ഞെട്ടിപ്പോകും. ഏകദേശം അഞ്ചു കോടി രൂപയാണ് ഒരു ദിവസത്തെ കോഹ്‌ലിയുടെ പരസ്യവരുമാനം. എക്കണോമിക് ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ കോഹ്‌ലി ടീം ഇന്ത്യയുടെ മുന്‍ നായകന്‍ ധോണി ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ് രണ്‍ബീര്‍ കപൂര്‍ എന്നിവരെയാണ് പിന്നിലാക്കിയത്.
പെപ്‌സികോയും പ്യൂമയുമായുള്ള കരാറിനെ തുടര്‍ന്നാണ് കോലിയുടെ വരുമാനം കൂടിയത്. പ്യൂമയുമായി എട്ടു വര്‍ഷത്തേക്ക് 110 കോടി രൂപയുടെ കരാറാണ് കോലി ഒപ്പുവെച്ചത്. ഇത്രയും ഉയര്‍ന്ന തുകയ്ക്ക് പരസ്യകരാറൊപ്പിടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമാണ് കോലി. 18 ബ്രാന്‍ഡുകളുമായാണ് കോലിക്ക് നിലവില്‍ കരാറുള്ളത്.
Post Your Comments