USANewsInternational

ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ് ; പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ വിക്ഷേപണം വിജയകരമായി

ഫ്‌ളോറിഡ: ഒരേ റോക്കറ്റ് രണ്ടുതവണ ഉപയോഗിച്ച് സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചു. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യത്തെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ച സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍-9 റോക്കറ്റാണ് മുന്‍പ് ഉപയോഗിച്ച റോക്കറ്റ് വീണ്ടും വിക്ഷേപിച്ച് ചരിത്രം കുറിച്ചത്.

ശൂന്യാകാശത്ത് 22,000 മൈലുകള്‍ സഞ്ചരിച്ച് ദൗത്യം പൂര്‍ത്തിയാക്കിയ റോക്കറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രത്യേക ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമില്‍ തിരിച്ചെത്തി. രണ്ട് വ്യത്യസ്ത ദൗത്യങ്ങള്‍ക്കായി ഒരേ റോക്കറ്റ് വിജയകമായി ഉപയോഗിക്കുന്നത് ആദ്യമായാണ്. സ്‌പേസെക്‌സ് ഇത് ആറാം തവണയാണ് വിജയകരമായി ഉപയോഗിക്കുന്നത്. കൂടാതെ ആറാം തവണയാണ് സ്‌പേസെക്‌സ് വിജയകരമായി റോക്കറ്റ് തിരിച്ചിറക്കുന്നത് എന്നതും മറ്റൊരു സവിശേഷതയാണ്.

ഈ നേട്ടം മൂലം വിക്ഷേപണ ചിലവ് ഗണ്യമായി കുറയ്ക്കാനും അതു വഴി ശൂന്യാകാശ ദൗത്യങ്ങള്‍ക്ക് പുതിയ വേഗം നല്‍കാനും സാധിക്കും. ശൂന്യാകാശ പര്യവേഷണങ്ങളുടെ ചരിത്രത്തിലെ അവിശ്വസനീയമായ നാഴികക്കല്ലാണ് ഇതെന്നും വലിയൊരു വിപ്ലവത്തിന് തുടക്കമാണെന്നും സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.

ശൂന്യാകാശ ദൗത്യങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഒരേ റോക്കറ്റ് രണ്ടു തവണ ഉപയോഗിക്കുകയാണ് തന്റെ അടുത്ത ദൗത്യമെന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് റോക്കറ്റ് കുതിച്ചുയരുന്നതിന്റെയും തിരിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രത്യേക പ്ലാറ്റ്‌ഫോമില്‍ തിരിച്ചിറങ്ങുന്നതിന്റെയും വീഡിയോയും സ്‌പേസ് എക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button