ന്യൂയോര്‍ക്ക് ; സ്മാര്‍ട്ട് ഫോണ്‍ രാജാക്കന്മാരായ സാംസങ് വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പുതിയ ഫോണുകളായ ഗ്യാലക്‌സി എസ് 8 (Galaxy S8), എസ് 8 പ്ലസ് (Galaxy S8 Plus) ഫോണുകള്‍ പുറത്തിറങ്ങി. 5.8 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഗ്യാലക്‌സി എസ്8 വിപണിയില്‍ എത്തുന്നത് എന്നാല്‍ 6.2 ഇഞ്ചാണ് എസ്8 പ്ലസിന്റേത്. രാജ്യാന്തര വിപണിയില്‍ അടുത്തമാസം 21 മുതല്‍ വില്പ്പനയ്ക്കെത്തും.
പുതിയ ഫ്‌ളാഗ്ഷിപ്പുകള്‍ക്കൊപ്പം ബിക്‌സിബി (Bixby) വോയ്‌സ് അസിസ്റ്റന്റും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. എസ്8ലും പ്ലസിലും ബിക്‌സ്ബി പ്രീ ഇന്‍സ്റ്റാള്‍ഡ് ആയി ഉണ്ടാകും. ആപ്പിള്‍ സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടുകൂടിയ വോയ്‌സ് ബേസ്ഡ് വിര്‍ച്വല്‍ അസിസ്റ്റന്റാണ് ബിക്‌സിബി. കൂടാതെ സംസാരത്തിലൂടെ മൊബൈല്‍ ആപ്പുകളെ നിയന്ത്രിക്കുക എന്നതിനാണ് ബിക്‌സിബി പ്രാധാന്യം നല്കുന്നത്.
വിപണിയിലുള്ള ഡിജിറ്റല്‍ അസ്സിസ്റ്റന്റുകളില്‍ നിന്നെല്ലാം വ്യത്യാസമാണ് ബിക്‌സിബി എന്ന് സാംസങ് അവകാശപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അസ്സിസ്റ്റന്റുകളുടെ നിരയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് സാംസങ്.
Post Your Comments