സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി Z ഫോൾഡ് 4 ന്റെ വിവരങ്ങൾ ലോഞ്ച് ചെയ്യുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചോർന്നു. ആമസോണിന്റെ നെതർലാൻഡ് വെബ്സൈറ്റിലെ ഒരു ലിസ്റ്റിംഗിലാണ് ഈ സ്മാർട്ട്ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. ഓഗസ്റ്റ് പത്തിനാണ് സ്മാർട്ട് ഫോണിന്റെ ആദ്യ ലോഞ്ച് ഇവന്റ് നടക്കുക. വിലയൊഴികെയുള്ള ഭൂരിഭാഗം വിശദാംശങ്ങളും സൈറ്റിൽ ലഭ്യമാണ്.
നിലവിൽ, മടക്കാവുന്ന ഫോണിന്റെ സ്ക്രീൻ വലിപ്പവും അളവുകളും ഉൾപ്പെടെയുള്ള പ്രധാന സവിശേഷതകൾ സൈറ്റിൽ ലഭ്യമാണ്. ഈ ഹാൻഡ്സെറ്റിന്റെ ഡിസ്പ്ലേ 7.6 ഇഞ്ച് പ്രൈമറിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 263 ഗ്രാം ഭാരമുണ്ട്. 155.1. mm× 67.1 mm× 15.8 mm എന്നിങ്ങനെയാണ് അളവുകൾ. കൂടാതെ, ഈ സ്മാർട്ട്ഫോണുകളുടെ ചിത്രങ്ങളും വിവരങ്ങളോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. 120Hz അഡാപ്‌റ്റീവ് റിഫ്രഷ് റേറ്റ് ആയിരിക്കും നൽകുക.
നിലവിൽ, ഈ സ്മാർട്ട്ഫോൺ ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ലിസ്റ്റിംഗ് ഇതുവരെ നീക്കം ചെയ്തിട്ടില്ല. പേജ് അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോൾ സംഭവിച്ച പിഴവ് ആകാം എന്നാണ് വിലയിരുത്തൽ.
Post Your Comments