ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ അതിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്ന അതേ ദിവസം തന്നെ, ഫ്ലിപ്പ്കാർട്ടിന്റെ തങ്ങളുടെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ആരംഭിക്കുന്ന. ഒക്ടോബർ 8 ന് ആരംഭിക്കുന്നബിഗ് ബില്യൺ ഡെയ്‌സിൽ സ്‌മാർട്ട്‌ഫോണുകൾക്ക് വൻ ഓഫറുകളാണുള്ളത്. മിക്ക ഡീലുകളിലും വിൽപ്പന കിഴിവ് ഒഴികെയുള്ള അധിക ബാങ്ക് ഓഫറുകളും ഉൾപ്പെടുന്നു. ബജറ്റ് സ്‌മാർട്ട്‌ഫോണുകൾ മുതൽ പ്രീമിയം സ്‌മാർട്ട്‌ഫോണുകൾ വരെയുള്ള വിവിധ വില ശ്രേണികളിലുടനീളം വ്യാപിച്ചുകിടക്കുന്ന, കമ്പനി സ്ഥിരീകരിച്ച ഡീലുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയാണ് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ മുന്നോട്ടുവെക്കുന്നത്.
2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച Samsung Galaxy S21 FE. ലോഞ്ച് ചെയ്യുമ്പോൾ, ഹാൻഡ്‌സെറ്റിന്റെ 256 ജിബി വേരിയന്റിന് 58,999 രൂപയായിരുന്നു. ഒക്ടോബർ 8 മുതൽ ഈ ഫോൺ ഫ്ലിപ്കാർട്ടിൽ 29,999 രൂപയ്ക്ക് ലഭ്യമാകും.
വിൽപ്പനയിൽ ലാഭകരമായ കിഴിവ് ലഭിക്കുന്ന മറ്റൊരു ജനപ്രിയ സെറ്റാണ് ഗാലക്‌സി എസ് 22 ആണ്. Galaxy S23 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം ഗാലക്‌സി എസ്22 ന് 57,999 രൂപയാണ് വിപണി വില. ബോറ പർപ്പിൾ, ഗ്രീൻ, പിങ്ക് ഗോൾഡ്, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. ഒക്ടോബർ 8 മുതൽ ഗാലക്‌സി എസ്22 39,999 രൂപയ്ക്ക് ലഭിക്കും.
ഏറ്റവും പുതിയ മുൻനിര ഹാൻഡ്‌സെറ്റുകളിലൊന്നായ സാംസങ് ഗാലക്‌സി എസ് 23 അൾട്രായും ബിഗ് ബില്യൺസ് ഡേ സെയിലിൽ കിഴിവിൽ ലഭിക്കും. ഈ പ്രീമിയം മോഡലിന്റെ ഡീൽ വില ഫ്ലിപ്പ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 6.8 ഇഞ്ച് എഡ്ജ് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ, 200 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC, 45W വയർലെസ്, 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ ഫീച്ചറുകൾ.
അടുത്തിടെ പുറത്തിറക്കിയ Samsung Galaxy Z Fold 5, Z Flip 5 എന്നിവയും വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് വിൽപ്പനയിൽ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും. നിലവിൽ 1,14,999 രൂപയാണ് ഈ ഫോണിന്റെ വിപണി വില. എല്ലാ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓപ്ഷനുകളും ഉൾപ്പെടെ 62,999 രൂപയ്ക്ക് ഈ ഫോൺ ഒക്ടോബർ 8 മുതൽ ലഭ്യമാകും. 7.6 ഇഞ്ച് QXGA+ ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്സ് പ്രൈമറി ഡിസ്പ്ലേയുള്ള ഫോൾഡ് 5, ക്രീം, ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
Post Your Comments