Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsTechnology

സെയിൽ ആരംഭിക്കുന്നതിനു മുൻപേ വിവരങ്ങ‌ൾ ചോർന്നു: സാംസങ്ങ് പുത്തൻ ഫോൺ ആമസോണിന്‍റെ നെതർലാൻഡ് വെബ്സൈറ്റിൽ

ആമസോണിന്റെ നെതർലാൻഡ് വെബ്‌സൈറ്റിൽ സാംസങ് ഗ്യാലക്സി Z ഫോൾഡ് 4ന്റെ ലിസ്റ്റിംഗ് കണ്ടെത്തിയത് ഒരു ടെലിഗ്രാം ചാനലാണ്.

മുംബൈ: സാംസങ് ഗ്യാലക്സി Z ഫോൾഡ് 4 ആമസോണിന്റെ നെതർലാൻഡ് വെബ്‌സൈറ്റിൽ. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിവരങ്ങൾ ചോർന്നത്. ഓഗസ്റ്റ് 10 നാണ് കമ്പനിയുടെ ലോഞ്ചിങ് ഇവന്റ് നടക്കുക. മടക്കാവുന്ന ഫോണിന്റെ സ്‌ക്രീൻ വലുപ്പവും അളവുകളും ഉൾപ്പെടെയുള്ള പ്രധാന സവിശേഷതകൾ സൈറ്റിലുണ്ട്. ഹാൻഡ്‌സെറ്റ് 7.6 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയും 12 ജിബി റാമും ഉൾപ്പെടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്യാലക്സി Z ഫോൾഡ് 4 ന്റെ സൈസും വെയിറ്റും സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഹാൻഡ്‌സെറ്റ് ബീജ് കളർ ഓപ്ഷനിലും കാണാൻ കഴിയും. പക്ഷേ വില സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

എന്നാൽ, ആമസോണിന്റെ നെതർലാൻഡ് വെബ്‌സൈറ്റിൽ സാംസങ് ഗ്യാലക്സി Z ഫോൾഡ് 4ന്റെ ലിസ്റ്റിംഗ് കണ്ടെത്തിയത് ഒരു ടെലിഗ്രാം ചാനലാണ്. പേജ് അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോൾ സംഭവിച്ചത് ആകാമെന്നാണ് നിഗമനം.എന്തായാലും ലിസ്റ്റിംഗ് ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ നിലവിൽ ഇത് ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സാംസങ് ഗാലക്‌സി Z ഫോൾഡ് 47.6 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയ്‌ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

Read Also: യുഎഇയിൽ റിയൽ എസ്‌റ്റേറ്റ് മേഖല കുതിക്കുന്നു: കഴിഞ്ഞയാഴ്ച്ച നടന്നത് 11000 കോടിയിലധികം രൂപയുടെ ഇടപാടുകൾ

വെബ്‌സൈറ്റിലെ സൂചനകളനുസരിച്ച് ഫോണിന് 263 ഗ്രാം ഭാരമുണ്ടാകും. ലാൻഡിംഗ് പേജ് അനുസരിച്ച്, ഗ്യാലക്സി Z ഫോൾഡ് 4 ന്റെ അളവുകൾ 155.1 x 67.1 x 15.8mm എന്നിങ്ങനെയാണ്. വെബ്‌സൈറ്റിൽ F-MF936BZECAMZ എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും കാണാം. പേരിന്റെ സ്ഥാനത്ത്, ലിസ്റ്റിംഗിൽ “Q4-512 GB – beige + 12M വാറന്റി” എന്ന് പരാമർശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button