ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഇവയുടെ നിരവധി തരത്തിലുള്ള സീരീസുകൾ പുറത്തിറക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട സീരീസുകളിൽ ഒന്നാണ് സാംസംഗ് എം സീരീസ്. ഇത്തരത്തിൽ സാംസംഗ് പുറത്തിറക്കാനിരിക്കുന്ന ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗ്യാലക്സി എം54 ന്റെ സവിശേഷതകൾ ലീക്കായിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.67 ഇഞ്ച് വലുപ്പമുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേയാകും ഈ സ്മാർട്ട്ഫോണുകൾക്ക് നൽകുക. 1080×2,400 പിക്സൽ റെസല്യൂഷൻ കാഴ്ചവെക്കാൻ സാധ്യതയുണ്ട്. ക്വാൽകോമിന്റെ ഏറ്റവും കരുത്തുറ്റ ചിപ് സെറ്റായ സ്നാപ്ഡ്രാഗൺ 888 പ്രോസസറിയിരിക്കും പ്രവർത്തനം. 6,000 എംഎഎച്ച് ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ്.
Also Read: ധനലക്ഷ്മി ബാങ്ക്: ഓഹരി ഉടമകളുടെ പൊതുയോഗം സംഘടിപ്പിക്കും
64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 5 മെഗാപിക്സൽ പിൻ ക്യാമറയും, 32 മെഗാപിക്സൽ സെൽഫി ക്യാമറയുമായിരിക്കും നൽകുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങാൻ സാധ്യത. 2023 ജനുവരി 18ന് പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ സ്മാർട്ട്ഫോണുകളുടെ വില 30,999 രൂപയായിരിക്കും.
Post Your Comments