ചെന്നൈ: ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്റര്‍ എസ്‌ഐയായി പ്രിതിക യാഷിനി എത്തുന്നു.തമിഴ്നാട് പോലീസ് അക്കാദമിയില്‍ നിന്നും 25 കാരിയായ പ്രിതിക വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വണ്ടല്ലൂരില്‍ വച്ച് നടന്ന പാസിംഗ് ഔട്ട് പരേഡിലും പങ്കെടുത്തു കഴിവ് തെളിയിച്ചു. പ്രദീപ് എന്നായിരുന്നു പ്രിതികയുടെ ആദ്യത്തെ പേര്.
ദീർഘ നാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പ്രിതികയ്ക്ക് പോലീസിൽ എസ് ഐ ആയി വരാൻ സാധിച്ചത്. തമിഴ്‌നാട് സ്വദേശിയായ പ്രിതിക എസ് ഐ സെലക്ഷന് അപേക്ഷിച്ചിരുന്നെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. ട്രാൻസ് ജെൻഡർ ആയതിനാലാണ് അപേക്ഷ നിരസിച്ചത്. ഇതിനെതിരായി പ്രിതിക നീണ്ട നിയമ പോരാട്ടം തന്നെയാണ് നടത്തിയത്.
മദ്രാസ് ഹൈക്കോടതിയില്‍ നൽകിയ പരാതിയിൽ കോടതിയുടെ വിധി പ്രകാരമാണ് എസ് ഐ എഴുത്തുപരീക്ഷയിൽ പ്രിതികയ്ക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ചത്. ടെസ്റ്റ് പാസായശേഷം ഫിറ്റ്നസ് ടെസ്റ്റും പരിശീലനവും വിജയകരമായി പൂർത്തിയാക്കിയ പ്രിതിക എന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ഇൻസ്പെക്ടർക്ക് സർട്ടിഫിക്കറ്റ് നൽകിയത് തമിഴ്‌നാട് മുഖ്യമന്ത്രിയാണ്.
Post Your Comments