കരിപ്പൂർ: ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് എസ്.എസ്.എല്‍.സി. പരീക്ഷ മാറ്റിയതോടെ വിമാനടിക്കറ്റിനായി പ്രവാസി കുടുംബങ്ങളുടെ നെട്ടോട്ടം. 27ന് പരീക്ഷ തീരുന്നതോടെ അടുത്ത ദിവസംതന്നെ ഗള്‍ഫിലേക്ക് പറക്കാന്‍ തയ്യാറായിട്ടിരുന്ന മിക്ക കുടുംബങ്ങളും പരീക്ഷ മാറ്റിവെച്ചതോടെ പ്രതിസന്ധിയിലായി. യാത്രാദിവസം മാറ്റാന്‍ ഓരോ ടിക്കറ്റിലും 5,000 രൂപമുതല്‍ 30,000 രൂപവരെയാണ് വിമാനക്കമ്പനികള്‍ അധികമായി ആവശ്യപ്പെടുന്നത്.
കോഴിക്കോട്ടുനിന്നും കണക്ഷന് വിമാനങ്ങള്‍വഴി ജിദ്ദയിലേക്ക് 12,000 രൂപമുതലാണ് വിവിധ വിമാനക്കമ്പനികള്‍ ടിക്കറ്റ് ഈടാക്കിയിരുന്നത്. എന്നാൽ ഒറ്റയടിക്ക് തുക 30,000 ആയി ഉയർത്തിയിരിക്കുകയാണ്. 8000 രൂപയുണ്ടായിരുന്ന ഖത്തര്‍ ടിക്കറ്റിന് 24,000-ത്തിനു മുകളിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. അനധികൃത നിരക്ക് ഈടാക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെ വിമാനകമ്പനികൾ യാത്രക്കാരെ പിഴിയുകയാണ്.
Post Your Comments