ന്യൂഡൽഹി: യുഎഇയിൽ മധ്യവേനലവധി തുടങ്ങാനിരിക്കെ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം വരുത്തി കമ്പനികൾ. വെറും കഴിഞ്ഞ വർഷം ചില എയര്‍ലൈനുകള്‍ ഓഫറില്‍ 299 ദിര്‍ഹത്തിന് (6324 രൂപ) കൊടുത്തിരുന്ന ടിക്കറ്റിന് ഈ മാസം അവസാന വാരം 1500 ദിര്‍ഹമായി (31728 രൂപ) ഉയര്‍ത്തി.
Also Read:റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ തീപിടിച്ചു : മൂന്ന് പേര്‍ക്ക് പരിക്ക്
ബുക്ക് ചെയ്യാന്‍ സമയം നീണ്ടു പോകും തോറും നിരക്ക് കൂടുന്നതാണ് നിലവിലെ സാഹചര്യം. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസികൾക്ക് വലിയ ഇരുട്ടടിയാണ് കിട്ടിയിരിക്കുന്നത്. തോന്നിയ പടിയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതെന്നാണ് ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടത്.
അതേസമയം, ടിക്കറ്റ് നിരക്ക് കാരണം പലരും തിരിച്ചു നാടെത്താൻ കഴിയാത്തതിന്റെ സങ്കടത്തിലാണ്. ഒരുപാട് വർഷങ്ങൾ കൂടി നാട്ടിലേക്ക് വരുന്നവർക്കാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക് വർദ്ധിച്ചത് വലിയ തലവേദനയായിരിക്കുന്നത്.
Post Your Comments