ടിക്കറ്റുകളുടെ നിരക്കുകൾ കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. വ്യോമയാന ഇന്ധനത്തിന്റെ വില വർധിച്ച സാഹചര്യത്തിലാണ് എല്ലാ യാത്രകൾക്കും ഉള്ള ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചത്. നിലവിൽ, 300 രൂപ മുതൽ 1000 രൂപ വരെ ദൂരം അടിസ്ഥാനമാക്കിയുള്ള ‘ഇന്ധന നിരക്കുകൾ’ ഇൻഡിഗോ ഈടാക്കി തുടങ്ങിയിട്ടുണ്ട്. ഇൻഡിഗോയുടെ പുതുക്കിയ നിരക്കുകൾ ഒക്ടോബർ 6 മുതലാണ് പ്രാബല്യത്തിലായത്. ഇൻഡിഗോയ്ക്ക് പുറമേ, സ്പൈസ് ജെറ്റും ഇന്ധന നിരക്കുകൾ ഈടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.
ഇൻഡിഗോ 500 കിലോമീറ്റർ ദൈർഘ്യമുള്ള സെക്ടറുകൾക്ക് 300 രൂപ ഇന്ധന നിരക്ക് ഈടാക്കുന്നതാണ്. 501-1000 കിലോമീറ്ററിന് 400 രൂപയും, 1,0001-1,500 കിലോമീറ്ററിന് 550 രൂപയും, 1,501-2,501 കിലോമീറ്ററിന് 650 രൂപയും, 2,501-3,500 കിലോമീറ്ററിന് 800 രൂപയും, 3,501 കിലോമീറ്റിനും അതിനുമുകളിലും 1000 രൂപയും ഇന്ധന നിരക്ക് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ, വ്യോമയാന ഇന്ധനത്തിൽ എക്സൈസ് ഇളവുകൾക്കായി വിമാനക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ന്യൂസ്‌ക്ലിക്കിൽ കേരളത്തിലെ റെയ്ഡ്, താൻ സിപിഎംകാരി ആയതിനാൽ കേന്ദ്രത്തിന് പേടിയെന്ന് മുന്‍ജീവനക്കാരി
Post Your Comments