KeralaLatest News

പ്രവാസികള്‍ക്കായി മുഖ്യമന്ത്രിയുടെ ശബ്ദം : കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം : പ്രവാസികള്‍ക്കായി മുഖ്യമന്ത്രിയുടെ ശബ്ദം . കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പ്രവാസികളുടെ യാത്രാ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു. അവധിക്കാല സീസണില്‍ വിമാന കമ്പനികളുടെ കൊള്ള നിരക്കിനെതിരെയാണ് മുഖ്യമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.

കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ ബി 787 ഡ്രീംലൈനര്‍ സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കത്ത് അയച്ചത്. എയര്‍ ഇന്ത്യ ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെ വലിയ തോതില്‍ ബാധിക്കുമെന്ന കാര്യവും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

ദുബായ്-കൊച്ചി റൂട്ടില്‍ ഡ്രീംലൈനര്‍ സര്‍വീസിനെ എയര്‍ ഇന്ത്യ കാര്യമായി ആശ്രയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ സ്‌കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ, യാത്രക്കാരുടെ തിരക്ക് വളരെയധികമാണ്. ഇതു മുന്‍കൂട്ടി കണ്ടാണ് വന്‍നിരക്കു വര്‍ധനക്ക് കളമൊരുങ്ങിയിരിക്കുന്നതും. സീസണ്‍ കൊള്ളക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രവാസ ലോകം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. അവധിക്കാല സീസണുകളില്‍ വിമാനകമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ പ്രവാസികള്‍ പ്രതിശേധവുമായി രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button