കണ്ണൂര്‍: കൊട്ടിയൂർ വൈദീക പീഡനത്തിൽ പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്റെ ഡി എൻ എ ഫലം ലഭിച്ചു. ഫാദർ റോബിൻ തന്നെയാണ് കുഞ്ഞിന്റെ പിതാവെന്ന് സ്ഥിരീകരണമായി.തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ഡി.എന്‍.എ പരിശോധന നടന്നത്. കേസിലെ ഏറ്റവും പ്രധാനപ്പെട്ട നിർണ്ണായക തെളിവാണ് ഡി എൻ എ ഫലം.
ഇടയ്ക്ക് നവജാത ശിശുവിനെ മാറ്റി വൈദീകനെ രക്ഷിക്കാൻ പോലീസും സഭയും ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.ഡി എൻ എ ഫലം പേരാവൂർ പൊലീസിന് കൈമാറി.കേസിലെ പ്രതികളുടെ കോള്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ച പോലീസ് സംഭവത്തില്‍ പ്രതികളുടെ പങ്കിനെക്കുറിച്ച് വിശദമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു.പേരാവൂർ സി ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
Post Your Comments