തിരുവനന്തപുരം : എസ്.എസ്.എല്‍.സിക്ക് പിന്നാലെ ഒന്നാം ക്ലാസ് ചോദ്യപേപ്പറിലും പിശക്. ഒന്നാം ക്ലാസിലെ കണക്ക് പരീക്ഷയിലാണ് പിശക് കണ്ടെത്തിയത്. സുബ്ബവും ജഗ്ഗുവും രങ്കനും ഫ്രൂട്ട് സ്റ്റാളില്‍ പോയി. അവിടെ നിന്ന് ഓരോരുത്തരും വാങ്ങിയ പഴങ്ങളുടെ എണ്ണം കാണിക്കാനായിരുന്നു ചോദ്യം. മലയാളം ചോദ്യ പേപ്പറില്‍ അത് വ്യക്തമായി നല്‍കിയിട്ടുണ്ട്. ഒരു പട്ടിക വരച്ച് ആദ്യത്തെ കോളത്തില്‍ മൂന്ന് കുട്ടികളുടെ പേരും തുടര്‍ന്നുളള മൂന്ന് കോളത്തില്‍ പഴവര്‍ഗങ്ങളുടെ പേരുമാണ്. കണക്കിന്റെ ഇംഗ്‌ളീഷിലുളള ചോദ്യവും ഇങ്ങനെ തന്നെയാണ്. ഇംഗ്‌ളീഷിലെത്തിയപ്പോള്‍ കോളം മൂന്നായി ചുരുങ്ങി. ആപ്പിളിന് കോളമില്ല. ആപ്പിളിന്റെ സ്ഥാനത്ത് സുബ്ബു, ജഗ്ഗു, രങ്കന്‍ എന്നീ പേരുകളായിപ്പോയി. ആപ്പിളിന്റെ എണ്ണമില്ല. ഓറഞ്ചിന്റെയും പേരയ്ക്കയുടെയും എണ്ണമുണ്ട്.
Post Your Comments