![](/wp-content/uploads/2017/03/mangalam-ceo.jpg)
വിളിച്ചത് വീട്ടമ്മയല്ല; മാധ്യമപ്രവര്‍ത്തക തന്നെ
തിരുവനന്തപുരം• മുന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല ടെലഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് മംഗളം ടി.വി സി.ഇ.ഓ ആര്.അജിത് കുമാര്‍ രംഗത്ത്. വ്യാഴാഴ്ച രാത്രി 9.30 ഓടെ ചാനലില്‍ തത്സമയം പ്രത്യക്ഷപ്പെട്ടാണ് സി.ഇ.ഓ ഖേദപ്രകടനം നടത്തിയത്.
എ.കെ ശശീന്ദ്രനെതിരായ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം പൊതുസമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്ന് ബോധ്യപ്പെട്ടു. ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരോടും കെയുഡബ്ല്യൂജെയോടും മറ്റ് മാധ്യമ സംഘടനകളോടും മാധ്യമ സമൂഹത്തോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അജിത് കുമാര്‍ പറഞ്ഞു.
സ്റ്റിംഗ് ഓപ്പറേഷനായിരുന്നു ഇതെന്നും സി.ഇ.ഓ വെളിപ്പെടുത്തി. ഒരു മാധ്യമപ്രവര്‍ത്തക സ്വയം സന്നദ്ധയായി ഇത് ഏറ്റെടുക്കുകയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെട്ട എട്ടംഗ എഡിറ്റോറിയല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഓപ്പറേഷന് ഏറ്റെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. ഇക്കാര്യം മറ്റാരും അറിഞ്ഞിട്ടുമില്ലെന്നും അജിത് കുമാര്‍ വെളിപ്പെടുത്തി. ഇനി ഇത്തരം ഒരു സ്റ്റിംഗ് ഓപ്പറേഷന്
Post Your Comments