ന്യൂഡൽഹി: പാറപോലെ മന്ത്രി ശശീന്ദ്രൻ എൽ.ഡി.എഫിൽ നിൽക്കുന്നതിൽ വിരോധമില്ലെന്ന് മാണി.സി. കാപ്പൻ. എൻ.സി.പി എൽ ഡി.എഫിൽ നിന്നും വിട്ട് യു.ഡി.എഫിൻ്റെ ഘടകകക്ഷിയാകുമെന്നും കാപ്പൻ പറഞ്ഞു. യു.ഡി.എഫിൻ്റെ ഐശ്വര്യ കേരള ജാഥ പാലയിൽ ഞായറാഴ്ചയെത്തുമ്പോഴേക്കും ഇതൊക്കെ കഴിയണമെന്ന് ദേശീയ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാപ്പൻ പ്രതികരിച്ചു.
എൽ.ഡി.എഫ് വിടാൻ എൻ.സി.പി. ദേശീയ നേതൃത്വം തീരുമാനിച്ചാൽ മന്ത്രി എ.കെ. ശശീന്ദ്രൻ പുതിയ പാർട്ടി രൂപവല്ക്കരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് കാപ്പൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
Also read:വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ്, 1,09,000 രൂപ പിഴയും
മാണി.സി.കാപ്പൻ സ്വീകരിച്ച നയങ്ങളിൽ പുതുതായൊന്നുമില്ലെന്നും ഇത് തങ്ങളും മുന്നണിയും പ്രതീക്ഷിച്ചതുമാണെന്നാണ് മന്ത്രി ശശീന്ദ്രൻ്റെ പ്രസ്താവന. എന്നാൽ, സംസ്ഥാന നേതൃയോഗം വിളിക്കാതെ സ്വീകരിച്ച നിലപാടുകളിൽ ശക്തമായ പ്രതിഷേധം ശശീന്ദ്രനുണ്ട്. ഈ നിലയ്ക്ക് എൽ.ഡി.എഫിൽ ഉറച്ചു നിന്നു കൊണ്ട് പുതിയ പാർട്ടിയുമായി മുന്നോട്ട് പോകാനാണ് ശശീന്ദ്രൻ്റെ നീക്കം.
Post Your Comments