മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നു കാണിച്ചാണ് ബിജെപിയുടെ പരാതി.
നാമനിര്‍ദ്ദേശ പതികയില്‍ കുഞ്ഞാലിക്കുട്ടി ഭാര്യയുടെ സ്വത്ത് വിവരം രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടാണ് പത്രിക സമര്‍പ്പിച്ചത്. ഇതിനെതിരേ മലപ്പുറം മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എ.കെ.ഷാജി വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്നും തെറ്റായ രീതിയില്‍ പത്രിക സമര്‍പ്പിച്ചതിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് ഷാജി സമര്‍പ്പിച്ച അപേക്ഷ വരണാധികാരി തള്ളിക്കളഞ്ഞു.
ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി അഭിഭാഷകനൊപ്പമാണ് പത്രികയുടെ സൂഷ്മപരിശോധനയ്ക്ക് വന്നത്. കോളം പൂരിപ്പിക്കാനായി അവസരം ചോദിക്കുകയും ചെയ്തു. എന്നാല്‍ വരണാധികാരി ഇതൊന്നും പരിശോധിക്കാതെ പത്രിക സ്വീകരിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇപ്പോള്‍ പോലീസില്‍ കേസ് കൊടുത്തത്. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിരുന്നു.
അപൂര്‍ണമായ നാമനിര്‍ദേശപത്രിക സ്വീകരിച്ചത് ക്രിമിനല്‍ കുറ്റമാണെന്നാണ് ബിജെപിയുടെ വാദം. ഇതിനെതിരെയാണ് പരാതി.
ആരോപണം കോടതിയില്‍ നേരിടുമെന്നാണ് പരാതിയെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്
Post Your Comments