മുംബൈ: പാകിസ്ഥാനുമായി ഈ വർഷം ക്രിക്കറ്റ് കളിക്കാനുള്ള അനുമതി തേടി ബിസിസിഐ കേന്ദ്രസർക്കാരിനെ സമീപിച്ചു. ദുബായിൽ വെച്ച് പാകിസ്ഥാനെ നേരിടാമെന്നാണ് ബിസിസിഐയുടെ കണക്ക് കൂട്ടൽ. 2014ല്‍ ഒപ്പ് വെച്ച എഫ്ടിപി കരാര്‍ (ഭാവി കളികളെ കുറിച്ചുളള ധാരണ) അനുസരിച്ച് പാകിസ്ഥാനുമായി കളിക്കാനാണ് ബിസിസിഐ കേന്ദ്രത്തോട് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തൊട്ട് മുൻപായി സെപ്റ്റംമ്പറിലോ നവംബറിലോ പാകിസ്ഥാനുമായി കളിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. അനുമതിക്കായി ഇപ്പോള്‍ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൽ ഉണ്ടെന്നും സർക്കാരിന്റെ നിലപാട് എന്താണെന്ന് തങ്ങൾക്ക് അറിയില്ലെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments