ബ്രക്സിറ്റ് നടപടികൾക്ക് ബ്രിട്ടൻ ഔദ്യോഗികമായി തുടക്കം കുറിച്ചു.യൂറോപ്പ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രക്സിറ്റ് നടപടികൾ ആരംഭിക്കാം എന്നറിയിക്കുന്ന കത്തിൽ പ്രധാനമന്ത്രി തെരേസ മേ ഒപ്പുവച്ചു. കത്ത് ഇന്ന് ബ്രിട്ടൻ യൂറോപ്പ്യൻ യൂണിയന് കൈമാറും. ബ്രിട്ടീഷ് സമയം ഉച്ചക്ക് 11.30 തോടെ തെരേസ മേ കത്ത് യൂറോപ്പ് യൂണിയനിലെ ബ്രിട്ടന്‍റെ സ്ഥിരാംഗം ടിം ബാരോയ്ക്ക് കൈമാറും.തുടർന്നുള്ള രണ്ടുവർഷമാണ് ലിസ്ബൺ ഉടമ്പടിയിലെ അൻപതാം അനുഛേദ പ്രകാരം ബ്രക്സിറ്റ് ചർച്ചകൾക്കായുള്ള സമയം. രണ്ടുവർഷത്തെ ചർച്ചകൾക്ക് ശേഷമാണ് 44 വർഷമായിതുടരുന്ന യൂറോപ്പ്യൻ യൂണിയനിലെ അംഗത്വം ഇല്ലാതാവുക.
ബ്രിട്ടനിൽ കഴിയുന്നവർക്ക് ഇപ്പോൾ കഴിയുന്നത് പോലെ സ്വതന്ത്രമായി ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശം ഇനിയുമുണ്ടാകുമെന്നും യൂറോപ്യൻ പാർലമെന്‍റ് പറഞ്ഞു.
Post Your Comments