ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച കുട്ടിക്ക് ദാരുണാന്ത്യം. യോഗിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിവച്ചു കൊല്ലുകയായിരുന്നു. നേതാവ് ശിശുപാല്‍ സിംഗാണ് ഈ അക്രമത്തിനുപിന്നില്‍.
അസ്മോളിലെ മധനിലായിരുന്നു സംഭവം. ബിജെപി പ്രാദേശിക നേതാവ് മോനു സിംഗിന്റെ സഹോദരന് നാന്‍ഹിയാണ് കൊല്ലപ്പെട്ടത്. രാത്രിയിലാണ് കൊല നടന്നത്. കുട്ടി മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രവാക്യം വിളിച്ചെന്നും ഇതു കേട്ട് പ്രകോപിതനായ ശിശുപാല്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments