അരിസോണിയ : അമേരിക്കയിലെ അരിസോണിയയിലെ ടസ്കോണില് മോഷണം കഴിഞ്ഞ് ചാടിയ കള്ളന് കുടുങ്ങിയത് രസകരമായി. മൈല്‍സ് എലമെന്ററി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ജീന്‍സ് വേലിയില്‍ കുടുങ്ങികിടന്ന് തലകീഴായി കിടക്കുന്ന നിലയിലാണ് കള്ളനെ കണ്ടത്. സ്കൂളിലെ ചില വാതിലുകള്‍ തുറക്കുന്നതിനും ശ്രമം നടന്നത്തിയിരുന്നു. എന്നാല്‍ ഇത് ജീവനക്കാര്‍ കണ്ടതോടെ രക്ഷപെടുവാന്‍ ശ്രമിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു അക്കിടി പറ്റിയതെന്ന് ഒരു സാക്ഷി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജെസി സെന്സിബാര് എന്നയാള്‍ രാത്രിയില്‍ വാഹനം ഓടിച്ചു വരുമ്പോഴാണ് ആ കാഴ്ച ആദ്യം കണ്ടത്. ഇരുമ്പ് കമ്പികളാല്‍ ചുറ്റപ്പെട്ട വേലിയില്‍ തലകീഴായി കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ ആദ്യം രക്ഷിക്കുന്നതിനായി അടുത്തേക്ക് ചെന്നെങ്കിലും പിന്നീട് പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ തന്നെ ചിത്രം പകര്‍ത്തി ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പകര്‍ത്തുന്ന സമയത്ത് ക്യാമറയ്ക്കായി ചിരിക്കാനും കള്ളന് മറന്നില്ല.
Post Your Comments