ദുബായ് ; ബുർജ് ഖലീഫയേക്കാള്‍ നീളം കൂടിയ ബില്‍ഡിംഗ് റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങി ബിഗ് ബെൻഡ്. ന്യൂയോർക്കിലെ മന്‍ഹാട്ടനിൽലാണ് ബിഗ് ബെൻഡ് എന്നു പേരിട്ടിരിക്കുന്ന ഈ കെട്ടിടം ഉയരുക. ഒരു ഇരുമ്പു കഷണം രണ്ടായി വളച്ചുവച്ചതുപോലെ ആകൃതിയിലുള്ള കെട്ടിടത്തിന്റെ ഡിസൈൻ കഴിഞ്ഞ ദിവസം ഓയിയോ സ്റ്റുഡിയോ പുറത്തുവിട്ടു. 4000 അടി (1230 മീറ്റർ) നീളമുള്ള കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും സ്റ്റീലിലും ഗ്ലാസിലുമായാണ് നിർമിക്കുക. അതോടൊപ്പം തന്നെ മുകളിലെത്തി വളഞ്ഞു സഞ്ചരിക്കാവുന്ന എലിവേറ്റർ സംവിധാനങ്ങളും ഇതിനായി ഡിസൈൻ ചെയ്തിരിക്കുന്നു. ഡിസൈനിങ്ങിൽ ഏറ്റവും സങ്കീർണമായ ഘട്ടം ഇതുതന്നെയായിരുന്നുവെന്നു ഡിസൈനര്‍ പറഞ്ഞു.
ന്യൂയോര്‍ക്കിലെ നീളം കൂടിയ കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് നില നിൽക്കുന്ന കർശനമായ നിയമവ്യവസ്ഥകളെ മറികടക്കാനാണ് കെട്ടിടം മുകളിൽ ചെന്ന് വളഞ്ഞു താഴേക്ക് പോകുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയായതിനു ശേഷം ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടം എന്ന കിരീടം ബുര്‍ജ് ഖലീഫയില്‍ നിന്ന് നീക്കം ചെയ്യുന്ന കാര്യം തീര്‍ച്ചയായും ചര്‍ച്ചച്ചെയുമെന്നു വക്താക്കാള്‍ അറിയിച്ചു.
Post Your Comments