ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അംഗത്വം രാജിവച്ച വേദ് പ്രകാശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനം പാലിക്കാന്‍ ആംആദ്മി പാര്‍ട്ടിക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി.
ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്ക് ഉടന്‍ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നത്.
വേദ് പ്രകാശിന്റെ രാജി ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇങ്ങനെയൊരു മാറ്റം ഉണ്ടായിരിക്കുന്നത്.
Post Your Comments