ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഒരു വീട്ടമ്മയുമായി നടത്തുന്ന ഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തുവിട്ടതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് ഇടതുനേതാക്കള്‍. മന്ത്രിയോട് ഉടന്‍ രാജിവെക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നേതാക്കള്‍ പ്രതികരിച്ചു. എന്‍.സി.പിയുടെ മന്ത്രിയായ എ.കെ ശശീന്ദ്രന്‍ അഞ്ചുതവണയായി ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ട്.
സി.പി.എം നേതാക്കള്‍ക്ക് ഏറെ പ്രിയങ്കരനാണ്. എന്‍.സി.പിയുടെ മറ്റൊരു എം.എല്‍.എയായ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിനായി നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും പാര്‍ട്ടിയും സിപിഎമ്മും പിന്തുണച്ചിരുന്നില്ല എന്നതും ഈ സന്ദര്‍ഭത്തില്‍ കണക്കിലെടുക്കേണ്ടി വരുമെന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം. അതേസമയം ഫോണ്‍ സംഭാഷണം പുറത്തുവന്നെങ്കിലും അത് ക്രൈമിന്റെ പരിധിയില്‍ വരില്ലെന്നാണ് വിലയിരുത്തല്‍. പ്രതിച്ഛായ നഷ്ടമായ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് ശശീന്ദ്രന്‍ തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മംഗളം ടെലിവിഷന്റെ നടപടി മാധ്യമധര്‍മത്തിനു വിരുദ്ധമാണെന്നും പ്രതികരണമുണ്ട്. എന്നാല്‍ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം അനിവാര്യമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
Post Your Comments