കോഴിക്കോട്: ഫോണ്‍കെണിക്കേസില്‍ മുൻമന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തനിക്കെതിരെ കോടതിയിലെത്തിയ വ്യാജ ഹർജികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ശശിധരൻ ആവശ്യപ്പെട്ടു. വാദി തന്നെ തനിക്ക് അനുകൂലമായി രംഗത്തു വന്നിട്ടും കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി വീണ്ടും ഹര്‍ജികളുമായി കോടതിയിലെത്തിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കായല്‍കൈയേറ്റ കേസില്‍ തോമസ് ചാണ്ടി രാജിവെച്ചതോടെ മന്ത്രിസഭയില്‍ എന്‍സിപിക്ക് പ്രാധിനിത്യം ഇല്ലാതായിരുന്നു.കോടതി വിധിക്ക് ശേഷം കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനമായിരിക്കും അത്. സ്വാഭാവികമായും ആ തീരുമാനം തന്റേതുകൂടിയായിരിക്കുമേന്ന്‍ എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി അധ്യക്ഷന്‍ ടി പി പീതാംബരന്‍ ഇന്ന് രാവിലെ ഡല്‍ഹിക്ക് പോകുന്നുണ്ട്. കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്താന്‍ വൈകിട്ടാണ് ശശീന്ദ്രന്‍ ഡല്‍ഹിക്ക് തിരിക്കുന്നത്.
Post Your Comments