തിരുവനന്തപുരം; പുതിയ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാത്തതിൽ ഗവർണ്ണർക്ക് അതൃപ്തി. മുഖ്യമന്തിയോടാണ് ഗവർണ്ണർ തന്റെ അതൃപ്തി അറിയിച്ചത്. ജസ്റ്റിസ് നവനീതി പ്രസാദ് സിങ് കഴിഞ്ഞ 20ന് രാജ്ഭവനിൽ വെച്ചാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. രാജ്ഭവനും,ഗവർണറുമാണ് ഇതിന് എക്കാലവും ആതിഥ്യമൊരുക്കുന്നതെങ്കിലും അത് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചാണ് നടത്തുന്നത്. അതിനാൽ സർക്കാരിന് വേണ്ടി ചടങ്ങ് മുൻ കൈ എടുത്ത് നടത്തേണ്ട നിയമമന്ത്രി തന്നെ ചടങ്ങിൽ ഹാജരാകാത്തതാണ് ഗവർണ്ണറിനെ അതൃപ്തിക്ക് ഇടയാക്കാൻ കാരണം. മുഖ്യമന്ത്രിയും, മറ്റ് ചില മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു
Post Your Comments