ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ എക്സ് സി 60 എന്ന് തെളിയിച്ച് വോൾവോ. 87-ാമത് ജെനീവ മോട്ടോര്‍ ഷോയിലാണ് എക്സ് സി 60യെ വോൾവോ അവതരിപ്പിച്ചത്. ഡ്രൈവറെ സഹായിക്കാനും സുരക്ഷയ്ക്കായും അത്യാധുനിക സാങ്കേതവിദ്യകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇത് തെളിയിക്കുന്ന വിവിധ തലങ്ങളില്‍ നടത്തിയ ക്രാഷ് ടെസ്റ്റ് വീഡിയോകളാണ് വോൾവോ പുറത്തുവിട്ടിരിക്കുന്നത്.
1. 48 കിലോമീറ്റർ(30 എംപിഎച്ച് ) വേഗതയിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ വാഹനത്തിന്റെ ബോഡിക്ക് കേടുപാടുകൾ സംഭവിച്ചതല്ലാതെ യാത്രക്കാർ പൂർണ്ണ സുരക്ഷിതരെന്ന് കമ്പനി അവകാശപ്പെടുന്നു.
2. 57 കിലോമീറ്റർ (35 എംപിഎച്ച്) വേഗതയിൽ മുൻഭാഗം ഇടിച്ച് നടത്തിയ ക്രാഷ് ടെസ്റ്റിലും സുരക്ഷയില്‍ വിജയം വോൾവോക്ക് സ്വന്തം
3. 65 (40 എംപിഎച്ച്) വേഗതയില്‍ നടത്തിയ ഓവര്‍ലാപ്പ് ക്രാഷ് ടെസ്റ്റില്‍ കാറിന്റെ മുന്‍ ഭാഗം തകർന്നെങ്കിലും യാത്രക്കാർ സുരക്ഷിതര്‍
ഇവക്കെല്ലാം പുറമെ കാറിലെ ഡ്രൈവറുടെ കണ്ണ് അല്‍പ്പമൊന്ന് തെറ്റിയാലും സ്വയം നിയന്ത്രിച്ച് സുരക്ഷ ഒരുക്കാന്‍ വാഹനത്തിന് സാധിക്കും. ഓണ്‍കമിങ് ലെയ്ന്‍ മിറ്റിഗേഷന്‍ എന്ന സംവിധാനം കൊണ്ട് മണിക്കൂറില്‍ 60 മുതല്‍ 140 കിലോമീറ്റര്‍ വേഗതയില്‍ വരെ അപകടം മുന്‍കൂട്ടിക്കണ്ട് കൂട്ടിയിടി ഒഴിവാക്കാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. റിയര്‍വ്യൂ മിറര്‍ വഴി ഡ്രൈവര്‍ക്ക് ദ്യശ്യമാകാത്ത ഭാഗത്തുകൂടി വേറൊരു വാഹനം വന്നാൽ മുന്നറിയിപ്പ് നല്‍കി വാഹനം സ്വയം സുരക്ഷികതമായ പാതയിലേക്ക് നീങ്ങുന്ന ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഇവയ്ട്ടക്കെല്ലാം പുറമേ വിപ്ലാഷ് പ്രൊട്ടക്ഷൻ സിസ്റ്റം, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ സിസ്റ്റം, റോൾ സ്റ്റബിലിറ്റി കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കൊളിഷൻ വാണിങ് സിസ്റ്റം ബ്രേക്ക് സപ്പോർട് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങൾ പുതിയ എക്സ് സി 60യിൽ വോൾവോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 2008ലാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ എക്സ് സി 60 പുറത്തിറക്കുന്നത്. രണ്ടാം തലമുറ എക്സ് സി 60യാണ് ഇപ്പോൾ നിരത്തിലുള്ളത്.
Post Your Comments