ലക്‌നോ: സെല്‍ഫിയെടുക്കുന്നത് കുറ്റമല്ല. പക്ഷെ സാഹചര്യവും സന്ദര്‍ഭവും നോക്കണമെന്ന് ഇപ്പോള്‍ മനസിലായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്നു വനിതാ പോലീസുകാര്‍ക്ക്. സസ്‌പെന്‍ഷനിലായ ഇവര്‍ക്ക് തല്‍ക്കാലം വിശ്രമമെടുക്കാം.
ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ആശുപത്രിയിലായ യുവതിക്കൊപ്പം സെല്‍ഫിയെടുത്തതാണ് പോലീസുകാരികള്‍ക്ക് വിനയായത്. അതും വേദന കൊണ്ട് പുളയുന്ന യുവതിയ്‌ക്കൊപ്പം ചിരിച്ചുകൊണ്ടുള്ള സെല്‍ഫി. ആക്രമിക്കപ്പെട്ട യുവതിയ്ക്ക് കാവലിനായി ആശുപത്രിയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു വനിതാ പോലീസുകാരെ. ഇവരാണ് യുവതിയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് ആഘോഷിച്ചത്.
കിംഗ് ജോര്‍ജ് ആശുപത്രിയിലായിരുന്നു സംഭവം. സെല്‍ഫി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിന് പി്ന്നാലെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ പോലീസുകാരികള്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
2008 ല്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതിയാണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ഈ യുവതിക്ക് നേര്‍ക്ക് കഴിഞ്ഞദിവസമാണ് ആസിഡ് ആക്രമണം നടന്നത്. ട്രെയിന്‍ യാത്രക്കിടെയായിരുന്നു സംഭവം. രണ്ടു യുവാക്കള്‍ ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു.
Post Your Comments