
ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ചതില്‍ യുവതിയെ കുത്തി വീഴ്ത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് യുവതിക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. ഇരുപത്തിമൂന്ന്കാരിയായ ആന്ധ്രാ സ്വദേശിനി ഗൗതമിയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയെ ശല്യം ചെയ്തിരുന്ന ഗണേഷ് എന്ന യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഏപ്രില്‍ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. ഗണേഷിന്റെ പ്രണയം ഗൗതമി നേരത്തെ നിരസിച്ചിരുന്നു. ഇത് യുവാവിനെ പ്രകോപിപ്പിച്ചു. വാലന്റൈന്‍സ് ദിനത്തിലും ഗണേഷ് വീണ്ടും പ്രണയം ഗൗതമിയെ അറിയിച്ചു.
എന്നാല്‍ ഗൗതമി പ്രണയാഭ്യര്‍ഥന വീണ്ടും നിരസിച്ചു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തി. ഗൗതമിയെ കണ്ട ഉടന്‍ പ്രതി കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും കൈയ്യില്‍ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിക്കുകയും ചെയ്തു.
ഗുരുതര പരുക്കേറ്റ ഗൗതമി ചികിത്സയിലാണ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം കാദിരി റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു ഗൗതമി.
Post Your Comments