Cricket

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ; കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ

ന്യൂഡൽഹി: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ. ഇന്ന് മൈതാനത്തെത്തിയ കോഹ്‌ലി പരീശീലനം മുഴുവനാക്കാതെ മടങ്ങി. കഴിഞ്ഞ ദിവസവും കോഹ്‌ലി പരിശീലനത്തിനു എത്തിയിരുന്നില്ല. മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസം ഫീൽഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ നായകന് പരിക്കേറ്റിരുന്നു.

പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ നാലാം ടെസ്റ്റിനിറങ്ങൂ എന്ന് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ കോഹ്‌ലി വ്യക്തമാക്കി. നാല് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാണ്. അതിനാൽ കോഹ്‌ലിക്ക് കളിക്കാനായില്ലെങ്കിൽ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കോഹ്‌ലിയുടെ പരിക്കിനെ തുടർന്ന് ശ്രേയസ് അയ്യരെ ടീമിലുൾപ്പെടുത്തിയിരുന്നു. ശനിയാഴ്ച ധർമശാലയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button