India

അവധി നല്‍കിയില്ല: പോലീസുകാരന്‍ തോക്കുമായി സ്‌റ്റേഷനിലെത്തി

ബുലന്ദേശ്വര്‍: അവധി നല്‍കാത്തതില്‍ ദേഷ്യപ്പെട്ട പോലീസുകാരന്‍ പോലീസ് സ്‌റ്റേഷന്‍ വിറപ്പിച്ചു. മദ്യലഹരിയില്‍ വന്ന് സ്റ്റേഷനില്‍ പോലീസ് മുറ എടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. തോക്കുമായിട്ടായിരുന്നു കോണ്‍സ്റ്റബില്‍ രാഹുല്‍ റാണയുടെ വരവ്.

ആഗ്ര സ്വദേശിയായ ഇദ്ദേഹം മദ്യ ലഹരിയിലെത്തിയാണ് അവധി ആവശ്യപ്പെട്ടത്. എന്നാല്‍, അനുവദിക്കാന്‍ പറ്റില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുകയായിരുന്നു. ഇതോടെ വൈലന്റായ റാണ ബഹളമുണ്ടാക്കി. ഇയാളെ പിടിക്കാനെത്തിയ പോലീസുകാര്‍ക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിമുഴക്കി.

അടുത്തുവന്നാല്‍ കൊല്ലുമെന്നും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് എകെ സിംഗും എസ്എസ്പി സോണിയ സിംഗും സ്ഥലത്തെത്തി. പിന്നീട് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button